Latest NewsKeralaNews

വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കി റവന്യൂവകുപ്പ് : റദ്ദാക്കുന്നത് 530 പട്ടയങ്ങള്‍

ഇടുക്കി : സംസ്ഥാന റവന്യൂ വകുപ്പ് വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കി . റവന്യൂ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി ജയതിലക് ആണ് പട്ടയങ്ങള്‍ റദ്ദാക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റവന്യൂവകുപ്പ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നാല് വര്‍ഷം നീണ്ട പരിശോധനകള്‍ക്കൊടുവിലാണ് വിവാദമായ പട്ടയങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. ദേവികുളം പഞ്ചായത്തിലെ ഒന്‍പത് ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കായി നല്‍കിയ 530 പട്ടയങ്ങളാണ് റദ്ദാക്കുന്നത്.

Read Also : കർഷർക്ക് വേണ്ടി ഡൽഹിയിൽ കലാപമുണ്ടാക്കിയവർ കേൾക്കണം, കേരളത്തിലെ കർഷകരുടെ അവസ്ഥ : അഡ്വ: എസ്‌ സുരേഷ്

ഇതുമായി ബന്ധപ്പെട്ട നടപടികള്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അര്‍ഹരായവര്‍ക്ക് പട്ടയങ്ങള്‍ക്കായി വീണ്ടും അപേക്ഷിക്കാനുള്ള സൗകര്യം നല്‍കി കൊണ്ടാകണം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതെന്നും കളക്ടര്‍ക്ക് നിര്‍ദ്ദേശമുണ്ട്.

1999 ല്‍ അന്നത്തെ ഡെപ്യൂട്ടി തഹസില്‍ദാറായിരുന്നു എം.ഐ രവീന്ദ്രന്‍ വിതരണം ചെയ്ത പട്ടയങ്ങളാണ് പില്‍ക്കാലത്ത് രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്ന് അറിയപ്പെട്ടത്. ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി ശുപാര്‍ശ പ്രകാരമാണെന്ന പേരിലായിരുന്നു പട്ടയ വിതരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button