Latest NewsKeralaNews

വടകര താലൂക്ക് ഓഫീസിൽ നിന്ന് ജെസിബി മോഷണം പോയി

കോഴിക്കോട്: വടകര താലൂക്ക് ഓഫീസിൽ നിന്ന് ജെസിബി മോഷണം പോയി. വയൽ നികത്തുന്നതിനിടെ റവന്യൂ വകുപ്പ് പിടികൂടിയ ജെസിബിയാണ് മോഷണം പോയത്. റവന്യൂ അധികൃതർ വടകര പൊലീസിൽ പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും ജെസിബി ഇതുവരെ കണ്ടെത്തിയിട്ടില്ല.

കഴിഞ്ഞയാഴ്ച പു​റ​മേ​രി വി​ല്ലേ​ജ് അ​ധി​കൃ​ത​ർ വയൽ നികത്തുന്നതിനിടെ പി​ടി​കൂ​ടി​യ മ​ണ്ണു​മാ​ന്തി​ യ​ന്ത്ര​മാ​ണ് കാ​ണാ​താ​യ​ത്. ഇത് സം​ബ​ന്ധി​ച്ച് ആ​ർ.ഡിഒ​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​ട​മ​ക​ൾ ​ത​ന്നെ കൊ​ണ്ടു​പോ​യ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ അ​ധി​കൃ​ത​ർ ഉടമകളെ വി​ളി​ച്ചു വ​രു​ത്തി​യെ​ങ്കി​ലും ഇതുവരെയും വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button