Latest NewsKeralaNews

പി വി അൻവറിന്റെ മിച്ചഭൂമി തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ മാപ്പപേക്ഷിച്ച് റവന്യൂവകുപ്പ്: സത്യവാങ്മൂലം സമർപ്പിച്ചു

കൊച്ചി: പി വി അൻവറിന്റെ മിച്ചഭൂമി തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ മാപ്പപേക്ഷിച്ച് റവന്യൂവകുപ്പ്. 3 മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്നാണ് റവന്യു വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലം. കണ്ണൂർ സോണൽ ലാൻഡ് ബോർഡ് ചെയർമാനാണ് പി വി അൻവർ എംഎൽഎയും കുടുംബവും കൈവശപ്പെടുത്തിയ മിച്ചഭൂമി തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ചത്.

Read Also: കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ വലിയ കുറവ്: കണക്കുകൾ പുറത്തുവിട്ട് വനംമന്ത്രി

ഉദ്യോഗസ്ഥ വിശദീകരണം രേഖപ്പെടുത്തിയ ഹൈക്കോടതി ഒക്ടോബർ 18 വരെ നടപടികൾക്ക് സാവകാശം അനുവദിച്ചു. താലൂക്ക് ലാൻഡ് ബോർഡ് പുനഃസംഘടിപ്പിച്ചതും ഉദ്യോഗസ്ഥ അഭാവവും നടപടികൾ വൈകാൻ കാരണമായി. മൂന്ന് മാസം കൂടി സാവകാശം വേണമെന്നും കോടതിയലക്ഷ്യ നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read Also: കണ്ണൂരിൽ റെയില്‍വേ ട്രാക്കിലൂടെ മദ്യലഹരിയിൽ കാർ ഓടിച്ച് യുവാവ്, കാർ പാളത്തിൽ വെച്ച് ഓഫായി

shortlink

Related Articles

Post Your Comments

Related Articles


Back to top button