KeralaLatest NewsNews

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധി എടുത്ത് ഉല്ലാസ യാത്ര പോയ സംഭവം: തഹസില്‍ദാരോട് വിശദീകരണം തേടി കളക്ടര്‍

ശനിയും ഞായറും അവധിയായതിനാല്‍ ഇന്ന് കൂടി അവധിയെടുത്ത് മൂന്ന് ദിവസം മൂന്നാറിലേക്കാണ് ഉദ്യോഗസ്ഥര്‍ ഉല്ലാസയാത്ര പോയത്

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തില്‍ ജീവനക്കാര്‍ കൂട്ട അവധി എടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തില്‍ തഹസില്‍ദാരോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍. ഓഫീസില്‍ ഹാജരാക്കാത്ത മുഴുവന്‍ ജീവനക്കാരുടെയും വിശദ വിവരങ്ങള്‍ അടിയന്തരമായി നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Read Also: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഇന്ത്യൻ പ്രവാസിയെ തേടി വീണ്ടും ഭാഗ്യമെത്തി

63 ജീവനക്കാരുള്ള ഓഫീസില്‍ ഇന്ന് 21 പേര്‍ മാത്രമാണ് ഹാജരായത്. ഓഫീസിലെത്തിയ എംഎല്‍എ കെ.യു ജനീഷ്‌കുമാര്‍ അവധിയിലുള്ള തഹസില്‍ദാറോട് ഫോണില്‍ ക്ഷുഭിതനായി. കിലോമീറ്ററുകള്‍ അകലെയുള്ള ഗവി മുതല്‍ വാഹനസൗകര്യങ്ങള്‍ പോലുമില്ലാത്ത മലയോര ഗ്രാമങ്ങളില്‍ നിന്നടക്കം നൂറുകണക്കിന് ആളുകള്‍ എത്തുമ്പോള്‍ റവന്യു ഓഫീസില്‍ ഉദ്യോഗസ്ഥരില്ല. കോന്നി തഹസില്‍ദാര്‍ എല്‍ കുഞ്ഞച്ചന്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരാണ് അവധിയിലുള്ളത്. 63 ജീവനക്കാരില്‍ 42 പേരാണ് ഓഫീസിലില്ലാത്തത്. ഇതില്‍ അവധി അപക്ഷ നല്‍കിയവര്‍ ഇരുപത് പേര്‍ മാത്രമാണ്. 22 ജീവനക്കാര്‍ അവധിയെടുത്തിട്ടുള്ളത് അനധികൃതമായിട്ടാണെന്ന് വ്യക്തം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ റവന്യു മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നാളെയും മറ്റെന്നാളും അവധിയായതിനാല്‍ ഇന്ന് കൂടി അവധിയെടുത്ത് മൂന്ന് ദിവസം മൂന്നാറിലേക്കാണ് ഉദ്യോഗസ്ഥര്‍ ഉല്ലാസയാത്ര പോയത്. ജീവനക്കാരില്ലാത്തത് വാര്‍ത്തയായതോടയാണ് കോന്നി എംഎല്‍എ കെയു ജനീഷ്‌കുമാര്‍ താലൂക്ക് ഓഫീസിലെത്തിയത്. എംഎല്‍എ മൂന്‍കൂട്ടി വിളിച്ച റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എത്താന്‍ കഴിയില്ലെന്നറിയച്ചിട്ടാണ് തഹസില്‍ദാര്‍ അവധിയെടുത്തത്. ഉദ്യോഗസ്ഥര്‍ക്കെതിരെ എംഎല്‍എ റവന്യു മന്ത്രിക്ക് രേഖാമൂലം പരാതി നല്‍കി. റവന്യു മന്ത്രി കെ രാജന്‍ അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ജില്ലാ കളക്ര്‍ ദിവ്യ എസ്. അയ്യര്‍ തഹസില്‍ദാരോട് വിശദീകരണം തേടിയത്. താലൂക്ക് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button