തിരുവനന്തപുരം : കാർഷിക സമൃദ്ധമായിരുന്ന വെള്ളായണിയിലെ കർഷകർ പ്രതിസന്ധിയിലായിട്ടും സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണെന്ന് ബിജെപി നേതാവ് അഡ്വ: എസ് സുരേഷ് . തനതായ കാർഷിക പാരമ്പര്യമുള്ള വെള്ളായണി ഒരു കാലത്ത് സമൃദ്ധിയുടെ ഉറവിടമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
വെള്ളപൊക്കവും മറ്റു കാലാവസ്ഥ വ്യതിയാനം മൂലവും പ്രതിസന്ധിയിലായപ്പോൾ സഹായിച്ചത് എംപി സുരേഷ് ഗോപിയും കേന്ദ്ര സർക്കാർ പദ്ധതികളുമാണെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ദേശാടനക്കിളികളുടെയും വ്യത്യസ്ത തരം സസ്യങ്ങളുടെയും വിളകളുടെയും ഈറ്റില്ലമായ വെള്ളായണിയെ സംരക്ഷിക്കാൻ വേണ്ട യാതൊരു നടപടികളും സംസ്ഥാന സർക്കാർ ചെയ്യുന്നില്ലെന്ന് അഡ്വക്കേറ്റ് എസ് സുരേഷ് കുമാർ വ്യക്തമാക്കി.
വെളളായണിയുടെ പാരമ്പര്യത്തെയും ഇപ്പോഴത്തെ ശോചനീയാവസ്ഥയും സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് വീഡിയോയിൽ ആണ് അദ്ദേഹം ഇക്കാര്യം ചൂണ്ടികാണിച്ചത്.
Post Your Comments