KollamLatest NewsKeralaNattuvarthaNewsCrime

ഭാര്യയും ഭര്‍ത്താവും വീടിനുള്ളില്‍ മരിച്ചനിലയില്‍: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാകാമെന്ന് പൊലീസ്

കൊല്ലം: ഭാര്യയെയും ഭര്‍ത്താവിനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നെന്മേനി സ്വദേശി പുരുഷോത്തമന്‍ (75), ഭാര്യ വിലാസിനി (65) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം മണ്‍ട്രോതുരുത്തില്‍ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

Read Also : പ്രതിദിന രോഗികളുടെ എണ്ണവും ടിപിആറും ഉയര്‍ന്ന നിലയില്‍: തിരുവനന്തപുരം ഉള്‍പ്പെടെ നാല് ജില്ലകളില്‍ കര്‍ശന നിയന്ത്രണം

ചൊവ്വാഴ്ച രാത്രിയോടെയാണ് പുരുഷോത്തമനും ഭാര്യയും മരിച്ച വിവരം നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പുരുഷോത്തമന്‍ മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നതായാണ് വിവരമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button