ചിത്തിരപുരം ഗവണ്‍മെന്റ് ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ജനുവരി 21ന് വെളളിയാഴ്ച രാവിലെ 11 മണിക്ക് ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും.
Read Also : നെല്ലിൽ നിന്ന് സിമന്റ് നിർമ്മിക്കാം: പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് സർവകലാശാല
ഡി-സിവില്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത.
താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ കോപ്പികളുമായി ചിത്തിരപുരം ഐടിസി പ്രിന്‍സിപ്പല്‍ മുമ്പാകെ കുടിക്കാഴ്ചയ്ക്ക് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 04865 296299.
Post Your Comments