Latest NewsNewsIndia

അയോധ്യ രാമക്ഷേത്രം: ഉദ്ഘാടനത്തിന് ഇനി ദിവസങ്ങൾ മാത്രം, വരും മാസങ്ങളിൽ സൃഷ്ടിക്കപ്പെടുക വമ്പൻ തൊഴിലവസരങ്ങൾ

അയോധ്യയെ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റാനാണ് യുപി സർക്കാരിന്റെ നീക്കം

അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ഇനി ശേഷിക്കുന്നത് വിരലിലെണ്ണാവുന്ന ദിവസങ്ങൾ. പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷം ദശലക്ഷക്കണക്കിന് ആളുകളെയാണ് അയോധ്യ നഗരം പ്രതീക്ഷിക്കുന്നത്. ഇതോടെ, വരും ദിവസങ്ങളിൽ 20,000-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. അയോധ്യയെ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റാനാണ് യുപി സർക്കാരിന്റെ നീക്കം. അയോധ്യയ്ക്ക് പുറമേ, ലക്നൗ, കാൺപൂർ, ഗോരഖ്പൂർ തുടങ്ങിയ അയൽ നഗരങ്ങളിലും ജോലി സാധ്യതകൾ വർദ്ധിക്കും.

വിനോദസഞ്ചാരികളുടെ വരവ് കുതിച്ചുയരുന്നതോടെ അയോധ്യയിലെ താമസ സൗകര്യങ്ങളും, യാത്രാ സൗകര്യങ്ങളും വലിയ തോതിൽ വർദ്ധിക്കാൻ ഇടയാകും. ഇത് അയോധ്യയിലെ ഹോസ്പിറ്റലിറ്റി മേഖലയിൽ വമ്പൻ വിപുലീകരണത്തിന് കാരണമാകുന്നതാണ്. ഇതോടെ, 20,000 മുതൽ 25,000 വരെ സ്ഥിര, താൽക്കാലിക നിയമനങ്ങൾ ഉണ്ടായേക്കാം. ഹോസ്പിറ്റലിറ്റി മാനേജർ, റസ്റ്റോറന്റ്, ഹോട്ടൽ സ്റ്റാഫ്, ലോജിസ്റ്റിക് മാനേജർ, ഹോട്ടൽ ജീവനക്കാർ, പാചകക്കാർ, ഡ്രൈവർമാർ എന്നിവ ഉൾപ്പെടെ നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾ നടക്കുന്നതാണ്. അതേസമയം, അടുത്ത മൂന്നോ നാലോ മാസത്തിനുള്ളിൽ ക്ഷേത്രത്തിലെ ദൈനംദിന ആവശ്യങ്ങൾക്ക് എത്ര ജീവനക്കാർ വേണമെന്നതിന്റെ കണക്കുകൾ വ്യക്തമാകുന്നതാണ്. ഇതിനനുസരിച്ച് ക്ഷേത്രവുമായി ബന്ധപ്പെട്ട മേഖലയിലും നിയമനം നടക്കും.

Also Read: രാമേശ്വരത്ത് പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് ഗംഭീര സ്വീകരണം: പങ്കെടുത്തത് പതിനായിരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button