തിരുവനന്തപുരം: നെല്ലിൽ നിന്ന് സിമന്റ് നിർമ്മിക്കുന്ന വിദ്യ വികസിപ്പിച്ചെടുത്ത് സർവ്വകലാശാല. നെല്ലിന്റെ ചാരത്തില്‍ നിന്നാണ് സിമന്റ് ഇഷ്ടികകള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയത്. കാലടി റൈസ് മില്ലേഴ്സ് കണ്‍സോര്‍ട്യം പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടിയാണ് സര്‍വകലാശാല ഈ പദ്ധതി കണ്ടെത്തി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
അരി മില്ലുകളുടെ വ്യവസായം സുഗമമാക്കുന്നതിനായി 36 റൈസ് മില്ലുടമകള്‍ ചേര്‍ന്ന് രൂപവത്കരിച്ച കണ്‍സോര്‍ട്യം കേന്ദ്ര ഗവണ്മെന്റിന്റെ എം.എസ്.എം. ഇ മന്ത്രാലയത്തിന്റെ മൈക്രോ സ്മോള്‍ എന്റര്‍പ്രൈസസ്-ക്ലസ്റ്റര്‍ ഡെവലപ്മെന്റ് പ്രോഗ്രാമിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
നിർമ്മാണ രംഗത്തു വലിയ മുന്നേറ്റങ്ങൾ നടത്തുന്ന സംസ്ഥാനത്ത് ഈ കണ്ടെത്തൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. സിമന്റ് ഉല്പാദനം വളരെ ചെലവേറിയതും പ്രകൃതിവിഭവങ്ങള്‍ നശിപ്പിക്കുന്നതുമായ പ്രക്രിയയായതിനാല്‍ സിമന്റിന്റെ ബദലായാണ് നെല്ലിന്റെ ചാരത്തില്‍നിന്നുള്ള ഈ സിമന്റ് ഉല്പാദനത്തെ കണക്കാക്കുന്നത്.
അതേസമയം, പദ്ധതി വരുന്നതോടെ വയലുകളില്‍ നിന്നുണ്ടാകുന്ന മലിനീകരണങ്ങൾക്ക് കുറവുണ്ടാകുമെന്നും വന്‍തോതില്‍ വയ്ക്കോല് കത്തിക്കുന്നത് കുറയുമെന്നും അനിയന്ത്രിത നിര്മാര്ജനങ്ങൾ ഇല്ലാതെയാകുമെന്നാണ് സര്‍വകലാശാലയുടെ പ്രതീക്ഷ.
Post Your Comments