കുലശേഖരമംഗലം കൊടൂപ്പാടത്ത് ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് 14-ാം വാർഡിൽ എട്ടുപറയിൽ വീട്ടിൽ പരേതനായ പ്രകാശന്റെ മകൻ ശ്യാം പ്രകാശ് (24) ഭാര്യ അരുണിമ (19) എന്നിവരെയാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്യാം പ്രകാശ് പെയ്ന്റിങ് തൊഴിലാളിയാണ്.
ഉടനെ ബഹളം വെച്ച് അയൽവാസികളെ വിളിച്ച് കൂട്ടി വാതിൽ ചവിട്ടി തുറന്ന് അകത്തു കടന്നുവെങ്കിലും ഇരുവരും മരിച്ചിരുന്നു. എസ് ഐ അജ്മലിന്റെ നേതൃത്വത്തിൽ വൈക്കം പൊലീസ് സംഭവസ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
പ്ലസ് വൺ വിദ്യാത്ഥിയായ സഹോദരൻ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടിലില്ലാതിരുന്ന സമയമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് വൈകിട്ട് 3 മണിയോടെ വീട്ടിലെത്തിയ ശരത്ത് ആണ് ആദ്യം തുങ്ങി മരിച്ച നിലയിൽ ഇരുവരെയും കണ്ടത്.
Post Your Comments