Latest NewsNewsIndia

പറന്നുയർന്നതിന് പിന്നാലെ ഇൻഡിഗോ വിമാനങ്ങൾ നേർക്കുനേർ: കൂട്ടിമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്

ഡൽഹി: പറന്നുയർന്നതിന് പിന്നാലെ രണ്ട് ഇൻഡിഗോ എയർ വിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിമുട്ടലിൽ നിന്ന് ഒഴിവായത് തലനാരിഴക്ക്. ജനുവരി ഒമ്പതിന് ബംഗളൂരു വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഇക്കാര്യം ഡ‍യറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഓഫിസ് വൃത്തങ്ങൾ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഞ്ച് മിനിറ്റിന്‍റെ വ്യത്യാസത്തിലാണ് ഈ രണ്ട് വിമാനങ്ങളും ബംഗളൂരുവിൽ നിന്ന് പറന്നുയർന്നത്. പുറപ്പെട്ടതിന് ശേഷം രണ്ട് വിമാനങ്ങളും നേർക്കുനേർ നീങ്ങുകയായിരുന്നു. എന്നാൽ, റഡാർ കൺട്രോളർ ഈ വിവരം അറിയിക്കുകയും ആകാശത്തു വെച്ചുള്ള കൂട്ടിയിടി ഒഴിവാക്കുകയുമായിരുന്നുവെന്ന് ഡിജിസിഎ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വലിയ അപകടം തലനാരിഴക്ക് ഒഴിവായത് ലോഗ്ബുക്കിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എയർപോർട്ട് അതോറിറ്റി വിവരമറിയിച്ചിട്ടില്ലെന്നും ഡിജിസിഎ മേധാവി അരുൺ കുമാർ വ്യക്തമാക്കി.

ഉപ്പിന്റെ അമിത ഉപയോ​ഗം ഈ കാൻസറിന് കാരണമാകും

അതേസമയം, സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇൻഡിഗോ എയറിന്‍റെ ബംഗളൂരു-കൊൽക്കത്ത വിമാനവും ബംഗളൂരു-ഭുവനേശ്വർ വിമാനവുമാണ് കൂട്ടിയിടിയുടെ വക്കിലെത്തിയതെന്നും വിമാനങ്ങൾ നിശ്ചിത അകലം പാലിക്കണമെന്ന നിബന്ധന തെറ്റിച്ചതായും ഡിജിസിഎ വൃത്തങ്ങൾ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button