കൊച്ചി: മോൻസൻ മാവുങ്കലിന്‍റെ പക്കലുളള ശബരിമല ചെമ്പോല എന്ന് അവകാശപ്പെട്ട വസ്തുകള്‍ അടക്കമുള്ളവ വ്യാജമാണെന്ന് കണ്ടെത്തല്‍. 10 വസ്തുക്കൾ പരിശോധിച്ചതിൽ രണ്ടെണ്ണത്തിന് മാത്രം പുരാവസ്തു മൂല്യമുള്ളൂ ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയുടെ പരിശോധനാ ഫലത്തിൽ വ്യക്തമായി.
മോൻസന്‍റെ ശേഖരത്തിലുണ്ടായിരുന്ന പുരാവസ്തുക്കളെന്ന് തോന്നിപ്പിച്ച പത്ത് വസ്തുക്കളാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിശോധിച്ചത്. വിവാദമായ ശബരിമല ചെമ്പോലയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പത്തിൽ എട്ടും പുരാവസ്തുക്കളെല്ലാണ് റിപ്പോർട്ട്. ചെമ്പോലയ്ക്കൊപ്പം പരിശോധിച്ച നടരാജ വിഗ്രഹവും പുരാവസ്തുവല്ല. മോൻസന്‍റെ ശേഖരത്തിലെ ഒരു റോമൻ നാണയവും ലോഹവടിയും മാത്രമാണ് പുരാവസ്തുക്കളുടെ ഗണത്തിൽപ്പെടുത്താവുന്നതെന്നാണ് റിപ്പോർട്ട്.
ടാങ്കർ പൊട്ടിത്തെറിക്ക് പിന്നാലെ അബുദാബി വിമാനത്താവളത്തിൽ തീപിടിത്തം സ്ഥിരീകരിച്ച് അധികൃതർ
നേരത്തെ മോൻസന്‍റെ ശേഖരം സംസ്ഥാന പുരാവസ്തു വകുപ്പും പരിശോധിച്ചിരുന്നു. ടിപ്പുവിന്‍റെ സിംഹാസനമടക്കം പുരാവസ്തുക്കളെന്ന് അവകാശപ്പെട്ട മുപ്പത്തിയഞ്ചെണ്ണം പുരാവസ്തുക്കളല്ലെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു.
Post Your Comments