ദില്ലി: കോഹ്‌ലി കൂടുതല്‍ ബാറ്റിങ്ങിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഗൗതം ഗംഭീർ. നായകസ്ഥാനം ആരുടെയും ജന്മാവകാശമല്ലെന്നും എം.എസ്. ധോണി വരെ നായകസ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്‌ലിക്ക് കീഴില്‍ കളിച്ചിട്ടുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.
‘ഇതിലും കൂടുതലായി ഇനിയെന്താണ് നിങ്ങള്‍ക്ക് കാണേണ്ടത്? എനിക്കറിയില്ല. നായകസ്ഥാനം ആരുടേയും ജന്മാവകാശമല്ലെന്നാണ് എന്റെ വിശ്വാസം. എം.എസ്. ധോണിയെ പോലുള്ളവര്‍ നായകസ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറുകയും കോഹ്‌ലിക്ക് കീഴില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം മൂന്ന് ഐ.സി.സി ട്രോഫികളും, മൂന്നോ നാലോ ഐ.പി.എല്‍ ട്രോഫികളും നേടിയിട്ടുണ്ട്’, ഗംഭീര്‍ പറഞ്ഞു.
‘എനിക്ക് തോന്നുന്നു, കോഹ്‌ലി കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് സ്കോറിലും റണ്‍സിലുമാണ്. നിങ്ങള്‍ ഇന്ത്യക്ക് വേണ്ടി കളിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനാവാനല്ല ആഗ്രഹിക്കേണ്ടത്, മറിച്ച് ഇന്ത്യയുടെ വിജയമാണ്’, ഗംഭീര്‍ പറഞ്ഞു.
Post Your Comments