മുംബൈ: തനിക്ക് മോദിയെ അധിക്ഷേപിക്കാനും കൊലപ്പെടുത്താനും സാധിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ്. മഹാരാഷ്ട്ര കോൺഗ്രസ് ചീഫ് നാന പട്ടോലയാണ് പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുന്നത്. ഭണ്ഡാര ജില്ലയിലുള്ള ലഖാനി തഹ്സിലിലെ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി തന്റെ മണ്ഡലത്തിലെ പല സ്ഥലങ്ങളിലും നാന പട്ടോല യോഗങ്ങൾ നടത്തിയിരുന്നു. ആ യോഗത്തിലാണ് കോൺഗ്രസ് നേതാവിന്റെ പ്രസ്താവന.
“കഴിഞ്ഞ 30 വർഷമായി ഞാൻ രാഷ്ട്രീയത്തിലുണ്ടെങ്കിലും ഒരു സ്കൂൾ പോലും എന്റെ പേരിൽ ഇല്ല. ഞാൻ എപ്പോഴും എല്ലാവരെയും സഹായിക്കുന്ന വ്യക്തിയാണ്. എനിക്ക് മോദിയെ കൊല്ലാൻ സാധിക്കും, അധിക്ഷേപിക്കാം. അതു കൊണ്ടാണ് മോദി എനിക്കെതിരെ പ്രചാരണത്തിനെത്തിയത്”, നാനാ പട്ടോല കൂട്ടിച്ചേർത്തു. ഈ പ്രസ്താവനയ്ക്ക് പിന്നാലെ നാനാ പട്ടോലയെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ശക്തമായി വിമർശിച്ചിരുന്നു.
തന്റെ പ്രസ്താവന വിവാദമായെന്ന് മനസിലായപ്പോൾ വിശദീകരണവുമായി നാന പട്ടോലെ രംഗത്തെത്തി. മോദി എന്ന പ്രാദേശിക ഗുണ്ടയെക്കുറിച്ച് തന്റെ മണ്ഡലത്തിലെ ആളുകൾ തന്നോട് പരാതിപ്പെട്ടിരുന്നുവെന്നും താൻ അയാളെക്കുറിച്ചാണ് സംസാരിച്ചത് എന്നുമാണ് കോൺഗ്രസ് നേതാവ് പറഞ്ഞത്.
Post Your Comments