Latest NewsIndiaNews

യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ഫാംഹൗസിൽ ബന്ദിയാക്കി പീഡിപ്പിച്ചു: കൊടും ക്രൂരത

ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവതിക്ക് നേരെ കൊടും ക്രൂരത. ഭര്‍ത്താവും നാലു സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ഫാംഹൗസില്‍ ബന്ദിയാക്കി പീഡിപ്പിച്ചു.ഇന്‍ഡോറിൽ നടന്ന സംഭവത്തിൽ മുപ്പത്തിരണ്ടുകാരിയായ യുവതിയാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായും നിരന്തരം ഉപദ്രവിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

സ്വകാര്യ ഭാഗത്ത് കത്തുന്ന സിഗററ്റ് ഉപയോഗിച്ച് പൊള്ളിച്ചതായും ലൈംഗികാതിക്രമത്തെ ചെറുക്കാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പോലീസിനോട് വ്യക്തമാക്കി. 2019 നവംബറിനും 2021 ഒക്ടോബറിനും ഇടയിൽ ഫാംഹൗസിൽ ബന്ദിയാക്കിയാണ് പീഡനം നടന്നതെന്ന് പോലീസ് അറിയിച്ചു. മാട്രിമോണിയല്‍ സൈറ്റ് വഴി ഇന്‍ഡോര്‍ സ്വദേശിയായ യുവാവിനെ പരിചയപ്പെട്ട ഛത്തീസ്ഗഡ് സ്വദേശിയായ യുവതി വിവാഹത്തെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ എത്തിയത്ത്.

ഭര്‍ത്താവ് അറിയാതെ കാമുകനെ കാണാന്‍ വന്നു, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമം: യുവതി പിടിയിൽ

ഫാംഹൗസില്‍ നിന്ന് രക്ഷപ്പെട്ട യുവതി സ്വന്തം വീട്ടിൽ തിരിച്ചെത്തി നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. വിവിധ വകുപ്പുകള്‍ അനുസരിച്ച് യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് എതിരെ കേസെടുത്തതായും പ്രതികളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button