തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച യുവതി അറസ്റ്റിൽ. പെൺകുട്ടിയെ കൊല്‍ക്കത്തയിലേക്ക് കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനി സാത്തി ബീവിയാണ് (25) പോലീസിന്റെ പിടിയിലായത്. മൂര്‍ഷിദാബാദിലുള്ള ഭര്‍ത്താവ് അറിയാതെ പെരുമ്പാവൂരില്‍ ജോലി ചെയ്യുന്ന കാമുകനെ കാണാന്‍ വന്നതാണെന്നും പെണ്‍കുട്ടിയേയും കൂട്ടി കൊല്‍ക്കത്തയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും സാത്തി ബീവി പോലീസിനോട് വ്യക്തമാക്കി.
വെള്ളിയാഴ്ച കൊരട്ടിയിൽ നടന്ന സംഭവത്തിൽ അതിഥി തൊഴിലാളിയായ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയംനോക്കി പെണ്‍കുട്ടിയെ സാത്തി ബീവി കടത്തിക്കൊണ്ടുപോയത്. ബംഗാള്‍ സ്വദേശിയായ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് പെൺകുട്ടിയെ കടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഓമിക്രോൺ: കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, പൊതു ഇടങ്ങളില്‍ ആളുകൾ കൂടുന്നതിന് വിലക്ക്
പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ തെരച്ചിലിൽ പെണ്‍കുട്ടിയേയും പ്രതിയേയും പെരുമ്പാവൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു. അന്തര്‍സംസ്ഥാന ബസ്സില്‍ ആണ് പെണ്‍കുട്ടിയെ കടത്താന്‍ ശ്രമിച്ചതെന്നും ട്രാവല്‍ ഏജന്‍സി ഓഫീസിലും ബസുകളിലും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടിക്കൂടിയതെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments