KeralaLatest NewsNews

പൊതു ജനമധ്യത്തില്‍ അപമാനിതയായ എട്ട് വയസുകാരിയോടും പിതാവിനോടും ക്ഷമ ചോദിച്ച് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം: പിങ്ക് പോലീസിന്റെ പരസ്യവിചാരണയ്ക്ക് ഇരയായ എട്ട് വയസുകാരിയോട് ഡിജിപി അനില്‍കാന്ത് ക്ഷമ ചോദിച്ചു. ഡിജിപി മകളോട് ക്ഷമ ചോദിച്ചതായി കുട്ടിയുടെ പിതാവ് ജയചന്ദ്രനാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇരുവരും തിരുവനന്തപുരത്ത് ഡിജിപിയെ കാണാനെത്തിയിരുന്നു. ഇതിനിടെയാണ് ഡിജിപി ക്ഷമ പറഞ്ഞത്. കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കുമെന്ന് ഡിജിപി ഉറപ്പ് നല്‍കിയെന്നും ജയചന്ദ്രന്‍ പറഞ്ഞു.

Read Also : ടാങ്കർ പൊട്ടിത്തെറിക്ക് പിന്നാലെ അബുദാബി വിമാനത്താവളത്തിൽ തീപിടിത്തം സ്ഥിരീകരിച്ച് അധികൃതർ

കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് പറയാനാണ് ഇരുവരും ഡിജിപിയുടെ ഓഫീസില്‍ എത്തിയത്. ഇക്കാര്യത്തില്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശിച്ചതായും ഡിജിപി പറഞ്ഞു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പോലീസിന് ഉണ്ടായത്. എട്ടു വയസുകാരിക്ക് ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നു ഹൈക്കോടതിയുടെ ഉത്തരവിട്ടിരുന്നു. പോലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button