ഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ ലോകസഭയിൽ കേന്ദ്ര സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പൊതുജനങ്ങളോ പാർലമെന്റോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവിശ്വസിക്കുന്നില്ലെന്നും ഈ അവിശ്വാസ പ്രമേയത്തിന്റെ ഉദ്ദേശം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുകയാണെന്നും അമിത് ഷാ വ്യക്തമാക്കി. ഇത് ജനങ്ങളുടെ ആഗ്രഹത്തിനല്ലെന്നും ന്യൂനപക്ഷം പോലും ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ബിജെപി തുടർച്ചയായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ട് തവണയും വൻ ഭൂരിപക്ഷത്തോടെയാണ് എൻഡിഎയെ ജനങ്ങൾ അധികാരത്തിലെത്തിച്ചത്. ഇന്ത്യയിലെ ജനപ്രിയ പ്രധാനമന്ത്രിമാരിൽ ഒരാളാണ് നരേന്ദ്ര മോദി. ഈ അവിശ്വാസ പ്രമേയം രാജ്യത്തെ പ്രതിപക്ഷത്തിന്റെ യഥാർത്ഥ മുഖമാണ് കാണിക്കുന്നത്. രാജ്യത്തെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അമ്പതിലധികം സുപ്രധാന തീരുമാനങ്ങളാണ് മോദി സർക്കാർ കൈക്കൊണ്ടത്,’ അമിത് ഷാ വ്യക്തമാക്കി.
ചന്ദ്രനിലേക്ക് കുതിച്ച് ചന്ദ്രയാൻ-3, രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂർത്തിയാക്കി
സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും ജനപ്രീതിയുള്ള പ്രധാനമന്ത്രി ഉണ്ടെങ്കിൽ അത് നരേന്ദ്ര മോദിയാണെന്നും ലോകമെമ്പാടുമുള്ള നിരവധി സർവേകൾ അത് വ്യക്തമാക്കുന്നു എന്നും അമിത് ഷാ പറഞ്ഞു. ഒരു ദിവസം പോലും അവധിയെടുക്കാതെ ദിവസവും 17 മണിക്കൂർ ജോലി ചെയ്യുന്ന ഒരു പ്രധാനമന്ത്രിയുണ്ടെങ്കിൽ അത് നരേന്ദ്ര മോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments