KeralaNattuvarthaNews

പ്ലേറ്റ് കൊട്ടാൻ പറഞ്ഞപ്പോൾ ഓഹോ, ഇപ്പൊ ദേ തിരുവാതിരയും ഗാനമേളയും നടത്തി ചിപിഎം കോവിഡിനെ ഓടിക്കുന്നു: സോഷ്യൽ മീഡിയ

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോളുകൾ കാറ്റിൽ പറത്തി തലസ്ഥാന നഗരിയിൽ നടന്ന ഭരണപക്ഷത്തിന്റെ നിയമ ലംഘനത്തിനെതിരെ രൂക്ഷ വിമർശനം. മെഗാ തിരുവാതിരയ്ക്ക് ശേഷം സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഗാനമേള സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് വിമർശനം ഉയരുന്നത്. സമാപന സമ്മേളനത്തിന് മുന്നോടിയായാണ് ഗാനമേള നടത്തിയത്. തിരുവനന്തപുരം ജില്ലയിൽ ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിലാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ ഇത്തരത്തിലുള്ള ഒരു നടപടി.

Also Read:ആ താരവുമായി ടീമിൽ പ്രശ്‌നമുണ്ടായിരുന്നു, കോഹ്ലിയുടെ രാജിക്ക് പിന്നിലെ കാരണങ്ങൾ ഇങ്ങനെ!

പ്ലേറ്റ് കൊട്ടാൻ പറഞ്ഞപ്പോൾ ഓഹോ, ഇപ്പൊ ദേ തിരുവാതിരയും ഗാനമേളയും നടത്തി ചിപിഎം കോവിഡിനെ ഓടിക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളടക്കം സംഭവത്തെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ പ്രതിനിധികള്‍ക്കൊപ്പം നേതാക്കളും റെഡ് വോളന്റിയര്‍മാരും ചേര്‍ന് ഗാനമേള ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിമർശനം ശക്തമായത്. ടി പി ആര്‍ നിരക്ക് 30 കടന്ന ജില്ലയില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയാണ് പാർട്ടി ഗാനമേള നടത്തിയത്. സമ്മേളന തലേന്നത്തെ മെഗാ തിരുവാതിരയ്ക്കെതിരെയുള്ള വിമർശനങ്ങൾ കെട്ടടങ്ങും മുൻപാണ് ഭരണ പാർട്ടിയുടെ തന്നെ ഇത്തരത്തിലുള്ള നടപടി.

അതേസമയം, തിരുവനന്തപുരം ജില്ലയില്‍ ഒരുതരത്തിലുള്ള പൊതുപരിപാടിയും പാടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്. സി പി ഐ അടക്കമുള്ള പാർട്ടികൾ പൊതുയോഗങ്ങൾ അവസാനിപ്പിച്ചിട്ടും ഭരണ പക്ഷമായ സിപിഐഎമ്മിന്റെ ഇത്തരത്തിലുള്ള നിപാടുകൾ കൂടുതൽ വിമർശിക്കപ്പെടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button