ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് നായകന്‍ വിരാട് കോഹ്ലി സ്ഥാനം രാജിവെച്ചത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ചര്‍ച്ചയാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. കോഹ്ലി നായകസ്ഥാനം രാജിവെയ്ക്കാന്‍ അനേകം കാര്യങ്ങള്‍ ടീമില്‍ ഉണ്ടായിരുന്നതായും ടി20 നായകസ്ഥാനം മാറിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം ഇതിന്റെ ഭാഗമായിരുന്നു എന്നുമാണ് പുതിയ വിവരം. ഏകദിന, ടി20 നായകന്‍ രോഹിത് ശര്‍മ്മയും കോഹ്ലിയും തമ്മില്‍ ഭിന്നതയുണ്ടെന്നു വരെ റിപ്പോര്‍ട്ടുകളുണ്ട്.
ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും 50 വിജയം തികയ്ക്കുന്ന നായകന്‍ എന്ന പദവി കിട്ടി ഏറെ താമസിയാതെയാണ് കോഹ്ലിയെ നായക സ്ഥാനത്ത് നിന്നും നീക്കിയത്. 2021 ഡിസംബര്‍ 8 നാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ഏകദിനടീമിന്റെ നായകസ്ഥാനത്തു നിന്നും കോഹ്ലിയെ നീക്കുകയും ചെയ്തു. സ്വയം സ്ഥാനം ഒഴിയാനുള്ള അവസരം നല്‍കിയിട്ടും കോഹ്ലി ചെയ്യാതെ വന്നതോടെ ബിസിസിഐ കോഹ്ലിയെ പുറത്താക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ചീഫ് സെലക്ടറും മറ്റു സെലക്ഷന്‍ കമ്മറ്റിയംഗങ്ങളും ചേര്‍ന്ന് രോഹിത്ശര്‍മ്മയെ ഏകദിന ക്യാപ്റ്റനായി തെരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചര്‍ച്ചപോലും നടത്തിയിട്ടില്ലെന്നും പിന്നാലെ കോഹ്ലിയും പറഞ്ഞു. ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചപ്പോള്‍ തന്നോട് ആരും സ്ഥാനം ഒഴിയരുതെന്ന ആവശ്യപ്പെട്ടിട്ടില്ലെന്നു കൂടി വാര്‍ത്താസമ്മേളനത്തില്‍ കോഹ്ലി പറഞ്ഞിരുന്നു.
Read Also:- ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ അവോക്കാഡോ
ടി20 ലോകകപ്പിന് ശേഷം കോലി ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളെ താന്‍ തന്നെ നയിക്കുമെന്നായിരുന്നു കോലി അന്ന് പറഞ്ഞിരുന്നത്. പിന്നാലെയാണ് ബിസിസിഐ കോലിയെ മാറ്റി രോഹിത്തിനെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സി കൂടി ഏല്‍പ്പിക്കുന്നത്.
Post Your Comments