
കൊച്ചി: കാമുകനുമായി വഴക്കുണ്ടാക്കി ആത്മഹത്യ ചെയ്യാനിറങ്ങിയ യുവതി പിന്തിരിപ്പിച്ച് നാട്ടുകാർ. പറവൂർ കലയ്‌ക്കോട്ട് ആണ് സംഭവം. തീവണ്ടിപ്പാളത്തില്‍ ആത്മഹത്യ ചെയ്യാനെത്തിയതായിരുന്നു യുവതി. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് കലയ്‌ക്കോട് ആശുപത്രിക്കു സമീപമാണ് സംഭവം. മയ്യനാട് സ്വദേശിനിയാണ് യുവതി.
ബസില്‍നിന്നിറങ്ങി റെയില്‍വേ ട്രാക്കിലേക്ക് യുവതി കരഞ്ഞുകൊണ്ട് പോകുന്നതുകണ്ട പ്രദേശവാസി യുവതി തടഞ്ഞു നിർത്തി. കാര്യം ചോദിച്ചു. യുവതി മറുപടി പറയാതെ കരയുകയായിരുന്നു. ഇതോടെ, നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി യുവതിയോട് കാര്യം തിരക്കി. വിവാഹിതയായ യുവതി മറ്റൊരാളുമായി പ്രണയത്തിലാണ്. ഈ യുവാവുമായി തെറ്റിയതിനെത്തുടര്‍ന്നുണ്ടായ വിഷമത്തിലാണ് ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയതെന്ന് യുവതി പറഞ്ഞു.
ഉടൻ തന്നെ യുവാവിനെയും വിളിച്ച് വരുത്തി. പോലീസ് യുവതിയെയും യുവാവിനെയും താക്കീതുചെയ്തുവിട്ടു. പോലീസുകാരനെതിരേ എ.സി.പി.ക്ക് പരാതി നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.അമ്മിണിയമ്മ പറഞ്ഞു.
Post Your Comments