അബുദാബി: അബുദാബിയിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ അറിയാനായി യുഎഇ അധികൃതരുടെ ബന്ധപ്പെട്ട് ഇന്ത്യൻ എംബസി. എണ്ണടാങ്കറുകൾ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു ഇന്ത്യക്കാർ ഉൾപ്പെടെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ വിവരം അറിയാൻ വേണ്ടിയുള്ള ശ്രമം ഇന്ത്യൻ എംബസി ആരംഭിച്ചിട്ടുണ്ട്.
Read Also: കോമണ്‍സെന്‍സ് ഉണ്ടെങ്കില്‍ ഇപ്പോഴും കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താം: കെബി ഗണേഷ് കുമാര്‍
അബുദാബി നാഷ്ണൽ ഓയിൽ കമ്പനിക്ക് സമീപത്താണ് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചത്. തീവ്രവാദികളാണ് ആക്രമണം നടത്തിയതാണെന്നാണ് വിവരം. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യെമൻ ഹൂതികൾ രംഗത്തെത്തി. സംഭവത്തിൽ വിശദ വിവരങ്ങൾ അറിയാനായി ഇന്ത്യൻ എംബസി യുഎഇ അധികൃതരുമായി ബന്ധപ്പെട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ട്വിറ്ററിലൂടെ അറിയിച്ചു.
Post Your Comments