റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ദിയ ധനം (ബ്ലഡ് മണി) ഏത് സമയവും നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ എംബസി റിയാദ് ഗവര്‍ണറേറ്റിനെ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റഹീം നിയമസഹായ സമിതി അംഗങ്ങളും റിയാദ് ഗവര്‍ണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പണം എങ്ങനെ കുടുംബത്തിന് കൈമാറണം എന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് ഗവര്‍ണറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു: ഒമ്പത് പേര്‍ വെന്തുമരിച്ചു
പണം സെര്‍ട്ടിഫൈഡ് ചെക്കായി കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറണോ അതോ കോടതിയുടെ അക്കൗണ്ടിലേക്ക് മാറ്റണോ എന്ന് ഗവര്‍ണറേറ്റ് രേഖാമൂലം ഇന്ത്യന്‍ എംബസിയെ അറിയിക്കും. പണം നല്‍കാനുള്ള ഗവര്‍ണറേറ്റിന്റെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ എംബസിയും സഹായ സമിതിയും. ഇക്കാര്യത്തില്‍ ഗവര്‍ണറേറ്റിന്റെ അറിയിപ്പുണ്ടായാല്‍ ഉടന്‍ ദിയ ധനമായ 1.5 കോടി സൗദി റിയാല്‍ (ഏകദേശം 34 കോടി ഇന്ത്യന്‍ രൂപ) പണം സമാഹരിക്കാന്‍ നേതൃത്വം നല്‍കിയ ട്രസ്റ്റ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറും.
Post Your Comments