വൈപ്പിൻ: ഒഴിഞ്ഞുകിടന്ന പറമ്പിലെ കുഴിയിൽ ദുരൂഹ സാഹചര്യത്തിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. പെരുമാൾപ്പടി വലിയവീട്ടിൽ ജോസഫിന്റെ (ഷാജി -51) മൃതദേഹമാണ് കണ്ടെത്തിയത്.
ഇരുകാലുകൾ ഒഴികെയുള്ള ഭാഗം കുഴിയ്ക്കുള്ളിലായിട്ടായിരുന്നു മൃതദേഹം കിടന്നിരുന്നത്. മതിൽക്കെട്ടുള്ള പറമ്പിൽ രാവിലെ തുണി ഉണക്കാനെത്തിയ സമീപവാസിയായ യുവതി ആണ് മൃതദേഹം കണ്ടത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തെരുവുനായ്ക്കൾ കുഴിച്ചിരുന്നതാണ് കുഴിയെന്നാണ് സൂചന.
Read Also : ‘സിപിഎം സമ്മേളനവേദി അടച്ചുപൂട്ടി നേതാക്കൾക്കെതിരെ കേസെടുക്കണം’ : കലക്ടർക്ക് പരാതി നൽകി കോൺഗ്രസ്
മരപ്പണിക്കാരനാണ് ഇയാൾ. മദ്യപിച്ചെത്തുന്ന ദിവസം രാത്രിയിൽ മദ്യലഹരി മാറുംവരെ ഇവിടെ കഴിയുമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments