കൊച്ചി: മേപ്പടിയാൻ ചിത്രത്തിനെതിരെ ആസൂത്രിതമായി നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത് . ‘മേപ്പടിയാൻ’ തീർത്തും ഒരു കുടുംബ ചിത്രമാണെന്നും സിനിമയ്‌ക്കെതിരെ വരുന്ന വിദ്വേഷ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ചിത്രത്തിനെതിരെ വന്ന വാർത്തയുടെ സ്ക്രീൻ റെക്കോർഡുകൾ പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയാണ് ഉണ്ണി ഇക്കാര്യം വ്യക്തമാക്കിയത്.
മുസ്ലീം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ തകർക്കാൻ ശ്രമിക്കുന്നതാണ് സിനിമയെന്നും ഇതോടൊപ്പം ചിത്രം സേവാഭാരതിയുടെ മഹത്തായ പ്രവൃത്തികളെ പരാമർശിക്കുന്നു എന്നും വ്യാജ പ്രചാരണത്തിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഉണ്ണി മുകുന്ദൻ വന്നിട്ടുള്ളത്.
‘ഇവിടെ എല്ലാം വളരെ വ്യക്തമാണ്. മേപ്പടിയാൻ തീർത്തും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണ മനുഷ്യൻ അയാളുടെ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന ദൈനംദിന പോരാട്ടങ്ങളാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. ഇത്തരം ചില തിരുത്തലുകളും വിദ്വെഷ പ്രചാരണങ്ങളും അനാവശ്യമാണ്. അതുകൊണ്ട് തന്നെ സിനിമ എന്താണ് പറയുന്നത് എന്നറിയാൻ എല്ലാവരും ‘മേപ്പടിയാൻ’ കാണണം. ഉണ്ണി മുകുന്ദൻ പറഞ്ഞു.
View this post on Instagram
Post Your Comments