KannurLatest NewsKeralaNattuvarthaNews

ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന വൈ​ക്കോ​ലി​ന് വൈ​ദ്യു​ത ലൈ​നി​ൽ ത​ട്ടി തീപിടിച്ചു

ഉ​ട​ൻ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് വാ​ഹ​ന​ത്തി​ൽ​ നി​ന്ന് ക​ച്ചി ഇ​റ​ക്കി​യ​തി​നാ​ൽ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​യി

ഉ​ളി​ക്ക​ൽ: മി​നി​ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന വൈ​ക്കോ​ലി​ന് തീ​പി​ടി​ച്ച് അപകടം. വീ​രാ​ജ്പേ​ട്ട​യി​ൽ ​നി​ന്ന് ഉ​ളി​ക്ക​ൽ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ എ​രു​തു​ക​ട​വി​ൽ​വ​ച്ചാ​ണ് തീപിടിച്ചത്. വൈ​ദ്യു​ത ലൈ​നി​ൽ ത​ട്ടിയാണ് വൈ​ക്കോ​ലി​ന് തീ​പി​ടി​ച്ച​ത്.

വ്യാഴാഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് വാ​ഹ​ന​ത്തി​ൽ​ നി​ന്ന് ക​ച്ചി ഇ​റ​ക്കി​യ​തി​നാ​ൽ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​യി. റോ​ഡി​ലേ​ക്കു വീ​ണ ക​ച്ചി മു​ഴു​വ​നാ​യും ക​ത്തി ന​ശി​ച്ചു.

Read Also : യോഗി ആദിത്യനാഥ് മത്സരിക്കുന്നത് ഗോരഖ്പൂരിൽ നിന്ന് : സ്ഥാനാർത്ഥിപട്ടിക പുറത്തിറക്കി ബിജെപി

തു​ട​ർ​ന്ന് ഇ​രി​ട്ടി​യി​ൽ ​നി​ന്ന് ര​ണ്ടു യൂ​ണി​റ്റ് അ​ഗ്‌​നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. നാ​ട്ടു​കാ​രു​ടെ സം​യോ​ജി​ത​മാ​യ ഇ​ട​പെ​ട​ൽ അ​പ​ക​ട​ത്തി​ന്‍റെ തീവ്രത കു​റ​യ്ക്കാ​ൻ സ​ഹാ​യ​ക​മാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button