MalappuramKeralaLatest News

സിപിഐഎം അംഗത്തിൻറെ വിജയം കോടതി റദ്ദാക്കി

മലപ്പുറം: നന്നംമുക്ക് പഞ്ചായത്തംഗത്തിൻറെ വിജയം കോടതി റദ്ദാക്കി. രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഒ പി പ്രവീണിൻറെ വിജയമാണ് പൊന്നാനി മുൻസിഫ് കോടതി അസാധുവാക്കിയത്. സിപിഐഎം നേതാവാണ് പ്രവീൺ.

കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകിയിരുന്ന പ്രദീപ് ഉണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രമനമ്പർ തെറ്റിയെന്ന് പറഞ്ഞ് പ്രദീപ് ഉണ്ണിയുടെ പത്രിക തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രദീപ് കോടതിയെ സമീപിച്ചത്. വാർഡിൽ ഉപ തെരെഞ്ഞെടുപ്പ് നടത്താനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button