ഭോപ്പാല്‍ : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടയ്ക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ഈ മാസം 31 വരെയാണ് സ്‌കൂളുകള്‍ അടച്ചിടുക. മതപരമായ കൂടിച്ചേരലുകളും വിലക്കിയിട്ടുണ്ട്. അതേസമയം, ഇന്നത്തെ മകര സംക്രാന്തി ആഘോഷങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി.
മൂന്നാം തരംഗം പിടിമുറുക്കുന്നതിനിടെ രാജ്യത്ത് ഇന്നലെ 2.64,202 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.7 ശതമാനം കൂടുതലാണിത്. ഇതോടെ ആക്ടിവ് കേസുകള്‍ 12,72,073 ആയി. കോവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോൺ ബാധിച്ചവരുടെ എണ്ണം 5752ല്‍ എത്തി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമാണ്. ഇന്നലെ 1,09,345 പേര്‍ രോഗമുക്തി നേടി.
Post Your Comments