
ഇന്ത്യന്‍ ബോളിംഗിനെ നേരിട്ട പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ താരം കീഗന്‍ പീറ്റേഴ്‌സൺ. കരിയറില്‍ ഇതുവരെ ഇതുപോലൊരു പരീക്ഷണം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നും. ജീവിതത്തില്‍ നേരിട്ടിട്ടുള്ള ഏറ്റവും കനത്ത പേസ് ആക്രമണമായിരുന്നു ഇന്ത്യയുടേത് എന്ന് പീറ്റേഴ്‌സൺ പറഞ്ഞു. എപ്പോഴും നിങ്ങള്‍ ശരിക്കും ശ്രദ്ധിച്ചില്ലെങ്കില്‍ അവര്‍ അത് മുതലെടുക്കുമെന്നും മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇന്ത്യന്‍ ബോളിംഗിനെ കുറിച്ച് ദക്ഷിണഫ്രിക്കന്‍ താരം പറഞ്ഞത്.
‘സ്‌കോര്‍ ചെയ്യാന്‍ അവര്‍ പരീക്ഷിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ ഒരു റണ്‍ പോലും എടുക്കാന്‍ അവസരം തന്നിരുന്നുമില്ല. ഒട്ടും വിട്ടുതന്നുമില്ല. ലോകത്തിലെ ഏറ്റവും മികച്ച പേസ് ബോളിംഗ് യൂണിറ്റ് എന്നായിരുന്നു പരമ്പരയ്ക്ക് വരുമ്പോള്‍ അവകാശപ്പെട്ടു കൊണ്ടിരുന്നത്. ഈ പരമ്പരയില്‍ ശരിക്കും അവര്‍ വെല്ലുവിളിയാണെന്ന് നമ്മള്‍ അറിയുകയും ചെയ്തു’ പീറ്റേഴ്‌സൺ പറഞ്ഞു.
Read Also:- ദിവസവും ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ..
ആദ്യ ഇന്നിംഗ്‌സില്‍ 166 പന്തുകളില്‍ 72 റണ്‍സ് അടിച്ച കീഗന് മാത്രമാണ് ഇന്ത്യന്‍ പേസ് ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാനായത്. മൂന്നാം വിക്കറ്റ് മഹാരാജും പുറത്തായി നില്‍ക്കുന്ന സമയത്തായിരുന്നു കീഗന്‍ ക്രീസില്‍ എത്തിയത്. ബുംറ അഞ്ചുവിക്കറ്റും ഷമിയും ഉമേഷ് യാദവും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ് 210 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
Post Your Comments