
മലപ്പുറം : ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ബഷീർ ആണ് പിടിയിലായത്. ആശുപത്രികളിലെ മോഷണവുമായി ബന്ധപ്പെട്ട് ബഷീറിനെതിരെ 15 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ പോലീസിനെ കബളിപ്പിച്ച് മുങ്ങിനടന്ന ഇയാളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ആശുപത്രികളിൽ എത്തി കുട്ടികളുടെയും കൂട്ടിരിപ്പുകാരുടെയും ആഭരണങ്ങളും മൊബൈൽ ഫോണുകളുമാണ് ഇയാൾ മോഷ്ടിക്കുക. ഇയാൾ ഈ അടുത്ത കാലത്തായി നിരവധി സിനിമകളിലാണ് ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുള്ളത്.
Post Your Comments