അഞ്ചൽ: യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ പിടിയിൽ. അഞ്ചൽ വടമൺ കോമളം സ്വദേശി പ്രശോഭ് (28) ആണ് അറസ്റ്റിലായത്. ഏരൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഭാരതീപുരം സ്നേഹാരം സ്വദേശി ഹരിപ്രസാദിനെ (24) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഹരിപ്രസാദിന്റെ സഹോദരനും പ്രശോഭിന്റെ കുടുംബവും തമ്മിൽ നേരത്തേ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസം സന്ധ്യയോടെ ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റം ആണ് കത്തിക്കുത്തിൽ കലാശിച്ചത്.
Read Also : ഫ്രാങ്കോ കേസിൽ അപ്പീലിനു പോകണം : നീതി ലഭിക്കും വരെ കൂടെയുണ്ടാകുമെന്ന് ദേശീയ വനിതാ കമ്മീഷന്
കുത്തേറ്റ ഹരിപ്രസാദിനെ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments