കാഞ്ഞിരപ്പള്ളി: പത്തിൽ താഴെ പ്രായമുള്ള മൂന്നു പെൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കാത്തിരപ്പള്ളി വില്ലണി മിച്ചഭൂമി നഗറിൽ ചിറപ്പാറയിൽ ഇൻസാദിനെയാണ് (ഇച്ചു -19) പൊലീസ് പിടികൂടിയത്.
പ്രതി കഴിഞ്ഞ മൂന്നുവർഷമായി പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്നാണ് പരാതി. മാനസികമായി വിഷമിച്ച പെൺകുട്ടികൾ കത്തെഴുതിവെച്ച ശേഷം നാടുവിട്ടു പോകാനുള്ള ശ്രമത്തിലായിരുന്നു. കത്ത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് പൊലീസിൽ പരാതി നൽകിയത്.
Read Also : വന്‍ മയക്കുമരുന്ന് വേട്ട : പിടിച്ചെടുത്തത് കോടികള്‍ വില വരുന്ന അതിമാരക മയക്കുമരുന്ന്
തുടർന്ന് വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments