മുംബൈ: രാജ്യത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. മഹാരാഷ്ട്രയില്‍ നിന്ന് 16 കോടിയുടെ മയക്കുമരുന്ന് പിടികൂടി. അതിമാരക മയക്കുമരുന്നായ മെതാക്വലോണുമായി 3 പേരാണ് അറസ്റ്റിലായത്. മുംബൈയില്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് പ്രതികളെ പിടികൂടുകയായിരുന്നു. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
Read Also : ബഹിരാകാശ രംഗത്ത് ആധിപത്യമുറപ്പിച്ച് ഇന്ത്യ, ലോകം ഉറ്റുനോക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന് തയ്യാറെടുത്ത് രാജ്യം
കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഫ്ളാറ്റില്‍ പ്രഷര്‍കുക്കര്‍ ഉപയോഗിച്ച് നിരോധിത ലഹരി വസ്തുക്കള്‍ നിര്‍മ്മിച്ച വിദേശ പൗരന്‍ അറസ്റ്റിലായിരുന്നു. പത്ത് ലിറ്ററിന്റെ പ്രഷര്‍ കുക്കറില്‍ രൂപമാറ്റം വരുത്തിയായിരുന്നു മയക്കുമരുന്ന് നിര്‍മ്മാണം. ഇന്റര്‍നെറ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് നിരോധിത ലഹരിവസ്തുക്കള്‍ നിര്‍മ്മിച്ചത്. സ്റ്റുഡന്റ് വിസയില്‍ ബെംഗളൂരുവിലെത്തിയ റിച്ചാര്‍ഡ് സിറിലാണ് അറസ്റ്റിലായത്.
Post Your Comments