KeralaLatest NewsIndiaNews

മഹാരാജാസിൽ പെൺകുട്ടി അടക്കമുള്ളവരെ മർദ്ദിച്ച് എസ്.എഫ്.ഐ: തടയാൻ ശ്രമിച്ച അധ്യാപകരെയും മർദ്ദിച്ചുവെന്ന് വി.ഡി സതീശൻ

ഇടുക്കിയിൽ എസ്.എഫ്.ഐ വിദ്യാർത്ഥി ധീരജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ കേരളത്തിലെ വിവിധ കോളേജുകളിൽ എസ്.എഫ്.ഐ ആക്രമണം അഴിച്ചുവിടുകയാണെന്ന ആരോപണം ഉയർന്നിരുന്നു. സംസ്ഥാനത്തെ കാമ്പസുകളിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ ക്രൂരമായ ആക്രമണമാണ് എസ്.എഫ്.ഐക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. മഹാരാജാസ് കോളജിൽ എസ്.എഫ്.ഐയുടെ ആക്രമണത്തോടെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ കെ.എസ്.യു പ്രവർത്തകരെ സന്ദർശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

മഹാരാജാസ് കോളജിൽ ഒരു പെൺകുട്ടി ഉൾപ്പെടെ പത്ത് കെ.എസ്.യു പ്രവർത്തകരാണ് ക്രൂര മർദ്ദനത്തിന് ഇരയായതെന്ന് വി.ഡി സതീശൻ ആരോപിച്ചു. മദ്യവും ലഹരി മരുന്നുകളും ഉപയോഗിച്ചതിന് ശേഷമാണ് SFI പ്രവർത്തകർ കേട്ടാലറയ്ക്കുന്ന ക്രൂരത കാട്ടുന്നത്. SFI എന്ന വിദ്യാർഥി സംഘടനയെ ഇങ്ങനെ അഴിച്ചു വിട്ടാൽ ഇവർ കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലുകളായി മാറും. മർദ്ദനം തടയാൻ ശ്രമിച്ച അധ്യാപകരെയും ഈ ക്രിമിനൽ സംഘം ആക്രമിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read:പൊള്ളലേറ്റ് യുവാവിന് ദാരുണാന്ത്യം, അയൽവാസി തീ കൊളുത്തി കൊന്നതാണെന്ന് ബന്ധുക്കൾ

‘സംസ്ഥാനത്തെ കാമ്പസുകളിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ ക്രൂരമായ ആക്രമണമാണ് എസ്.എഫ്.ഐക്കാർ നടത്തുന്നത്. മഹാരാജാസ് കോളജിൽ ഒരു പെൺകുട്ടി ഉൾപ്പെടെ പത്ത് കെ.എസ്.യു പ്രവർത്തകരാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. മദ്യവും ലഹരി മരുന്നുകളും ഉപയോഗിച്ചതിന് ശേഷമാണ് SFI പ്രവർത്തകർ കേട്ടാലറയ്ക്കുന്ന ക്രൂരത കാട്ടുന്നത്. SFI എന്ന വിദ്യാർഥി സംഘടനയെ ഇങ്ങനെ അഴിച്ചു വിട്ടാൽ ഇവർ കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലുകളായി മാറും. മർദ്ദനം തടയാൻ ശ്രമിച്ച അധ്യാപകരെയും ഈ ക്രിമിനൽ സംഘം ആക്രമിച്ചു. ഒരു വിഭാഗം അധ്യാപകർ കെ.എസ്.യുക്കാരെ മർദ്ദിക്കുന്നതിന് കൂട്ടു നിന്നു. മഹാരാജാസ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ കാമ്പസാണ്, അല്ലാതെ കോൺസൻട്രേഷൻ ക്യാമ്പല്ല. ഈ ക്രൂരത ആവർത്തിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മഹാരാജാസിലെ കെ.എസ്.യു പ്രവർത്തകരെ സന്ദർശിച്ചു’, പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button