![](/wp-content/uploads/2022/01/car-3.jpg)
റാന്നി: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനട യാത്രക്കാരന് കാറിടിച്ച് ദാരുണാന്ത്യം. മക്കപ്പുഴ ചേത്തയ്ക്കൽ കൊല്ലംപറമ്പിൽ കെ.കെ. ശങ്കരൻ കുട്ടിയുടെ മകൻ സന്തോഷ് കുമാർ (56) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി 10.30 ടെ പ്ലാച്ചേരി ജങ്ഷനു സമീപമാണ് സംഭവം. വീട്ടിലേയ്ക്ക് പോവുകയായിരുന്ന സന്തോഷിനെ ഏരുമേലി ഭാഗത്തേയ്ക്ക് പോയ കാർ ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു.
Read Also : ആയുർവേദ ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അലോപ്പതിമരുന്ന് പിടിച്ചെടുത്ത സംഭവം: ഡോക്ടർക്കെതിരേ കേസ് എടുത്തു
തുടർന്ന് മുക്കടക്ക് സമീപം കാർ പൊലീസ് തടഞ്ഞ് നിർത്തി കാഞ്ഞിരപ്പള്ളി സ്വദേശിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ സന്തോഷ് കുമാർ തൽക്ഷണം മരിച്ചു. റാന്നി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Post Your Comments