PalakkadLatest NewsKeralaNattuvarthaNews

സ്ത്രീധന പീഡനം: കോടതി ഇടപെട്ടിട്ടും ഭാര്യയെയും കുഞ്ഞുങ്ങളെയും വീടിന് പുറത്താക്കി യുവാവ്

പാലക്കാട്: സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭാര്യയേയും സ്വന്തം കുഞ്ഞുങ്ങളേയും വീട്ടില്‍ നിന്ന് പുറത്താക്കി യുവാവിന്റെ ക്രൂരത. പാലക്കാട് ആലത്തൂരിൽ നടന്ന സംഭവത്തിൽ ഭാര്യ റാബിയ നസീറും മക്കളുമാണ് രാത്രിയില്‍ ഉള്‍പ്പെടെ ഭര്‍ത്താവിന്റെ ദയയ്‌ക്ക് വേണ്ടി ഗേറ്റിന് മുന്നില്‍ കാത്തിരിക്കുന്നത്.

സ്ത്രീധനമായി ലക്ഷങ്ങള്‍ നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിക്കുന്നതായി റാബിയയും കുടുംബവും ആരോപിക്കുന്നു. തുടര്‍ന്ന് കോടതി ഇടപെട്ടിട്ടും ഇയാള്‍ ഭാര്യയെ വീട്ടില്‍ കയറ്റാന്‍ തയ്യാറായില്ല. ഭര്‍ത്താവ് കുടുംബത്തേയും കൊണ്ട് വീട് പൂട്ടി നാട് വിട്ടിരിക്കുകയാണ്. നാല് ദിവസമായി കുഞ്ഞുങ്ങളോടൊപ്പം ഗേറ്റിനോട് ചേര്‍ന്നാണ് റാബിയയുടെ താമസം. ഭര്‍ത്താവ് തിരിഞ്ഞ് നോക്കുക പോലും ചെയ്തിട്ടില്ലെന്ന് റാബിയ ആരോപിക്കുന്നു.

ഞാനും പങ്കാളിയും ഒരേ കിടക്കയില്‍ ഉറങ്ങാറില്ല, പക്ഷേ ഞങ്ങള്‍ സെക്‌സ് ആസ്വദിക്കുന്നു : 32കാരിയുടെ തുറന്നു പറച്ചില്‍

അതേസമയം, റാബിയയും കുടുംബവും ആരോപിക്കുന്ന പരാതികള്‍ വ്യാജമെന്നാണ് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും നിലപാട്. ബന്ധു ആശുപത്രിയിലായതിനാല്‍ വീട്ടിലെത്താന്‍ സാധിക്കില്ലെന്നും ഇയാൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button