Latest NewsNewsInternational

ഹാഫിസ് സയീദിന്റെ വീടിന് മുന്നില്‍ സ്‌ഫോടനം നടത്തിയ സംഭവം, കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിച്ച് പാകിസ്താന്‍

ഇസ്ലാമാബാദ് : അന്താരാഷ്ട്ര ഭീകരനും ജമാഅത്ത് ഉദ് ധവ നേതാവുമായ ഹാഫിസ് സയീദിന്റെ വീടിന് മുന്നില്‍ സ്ഫോടനം നടത്തിയ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ. പാകിസ്താന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് പാക് കോടതിയാണ് കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധിച്ചത്. ഹാഫിസിനെതിരെ ആക്രമണം നടത്തിയ നാല് പേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. സംഘത്തിലുണ്ടായിരുന്ന വനിതയ്ക്ക് അഞ്ച് വര്‍ഷം കഠിന തടവും വിധിച്ചു.

Read Also : ഇംഗിതത്തിനു വഴങ്ങാത്ത കേരളത്തിലെ പൊതുമേഖലയെ തകർക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം: തോമസ് ഐസക്

ഹാഫിസ് സയീദിന്റെ ലഹോറിലുള്ള വീടിന് നേരെയാണ് 2021, ജൂണ്‍ 23 ന് ആക്രമണം നടന്നത്. സയീദിനെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. കാറില്‍ ബോംബ് ഘടിപ്പിച്ച് നടത്തിയ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്നായിരുന്നു പാകിസ്താന്റെ വാദം.

പാകിസ്താന്‍ ഭരണകൂടത്തിന്റെ സംരക്ഷണത്തില്‍ കഴിയുന്ന ഹാഫിസ് സയീദിനെ ലക്ഷ്യം വെച്ച് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആക്രമണം നടത്തിയെന്നാണ് പാക് മന്ത്രിമാര്‍ ഉള്‍പ്പെടെ ആരോപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെഹ്രീക് ഇ താലിബാന്‍ പാകിസ്താന്‍ നേതാവ് ഈദ് ഗുല്‍, പീറ്റര്‍ പോള്‍ ഡേവിഡ്, സാജിദ് ഷാ, സിയാവുള്ള, ആയിഷ ബീബി എന്നിവരെ പാക് പോലീസ് പിടികൂടിയിരുന്നു. ഹാഫിസിനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത് എന്ന് തെളിഞ്ഞതോടെയാണ് ഇവര്‍ക്ക് ലഹോര്‍ കോടതി ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button