![](/wp-content/uploads/2022/01/arrest-1.jpg)
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് മോഷണം പോയ ബൈക്കുമായി യുവാവ് പിടിയിൽ. കോഴിക്കോട് താമരശ്ശേരി സ്വദേശി ഷാനുവാണ് (20) പിടിയിലായത്. ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീഷ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെരിയ സ്വദേശി മാവുങ്കാൽ ഉദയം കുന്നിൽ താമസിക്കുന്ന സുജിത്തിന്റെ കെ.എൽ. 60 എം 9661 നമ്പർ പൾസർ ബൈക്ക് കാഞ്ഞങ്ങാട് നയബസാറിൽ നിന്ന് ഈ മാസം നാലിന് രാവിലെ മോഷണം പോയിരുന്നു.
സുജിത്തിന്റെ പരാതിയിൽ കേസെടുത്ത ഹോസ്ദുർഗ് പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി യുവാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഇത് ശ്രദ്ധയിൽപെട്ട വയനാട് അമ്പലവയൽ സ്വദേശികൾ യുവാവ് നമ്പർപ്ലേറ്റ് ഇല്ലാത്ത ബൈക്കുമായി കറങ്ങുന്ന വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് പൊലീസ് അമ്പലവയൽ പൊലീസ് സ്റ്റേഷനിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.ഐയുടെ കൂടെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ കമൽ കുമാർ, പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments