Latest NewsIndia

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച : തെരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്ന് കോൺഗ്രസ്സ്

അമൃത്സർ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉണ്ടായ സുരക്ഷാവീഴ്ച നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമാകുമെന്ന് കോൺഗ്രസ്. പഞ്ചാബ് സർക്കാറിനെതിരെ കടുത്ത നടപടി എടുക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ‘പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച’ എന്ന പ്രശ്നത്തെ ഫലപ്രദമായി കൈകാര്യം ചെയ്തതിൽ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ പ്രതിച്ഛായ വർദ്ധിച്ചുവെന്നാണ് കോൺഗ്രസ് പറയുന്നത്.

ഇതിലൂടെ ചരൺജിതിന് ‘കർഷകരുടെ രക്ഷകൻ’, ‘പഞ്ചാബിയത്തിന്റെ പരിപാലകൻ’ എന്നീ വിശേഷണങ്ങൾ കൈവന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രാമ- നഗര പ്രദേശങ്ങളിലെ 25,000 പേരെ ഉൾപ്പെടുത്തിയാണ് സർവ്വേയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച അതീവ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹത്തെ രക്ഷിക്കാൻ ജീവൻ നൽകാൻ പോലും തയ്യാറാണെന്ന് ചരൺജിത് പറഞ്ഞിരുന്നു.

ഈ വിഷയത്തെ തുടർന്ന് കേന്ദ്രവും ബിജെപിയും പഞ്ചാബ് സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയെങ്കിലും ഈ നിലപാടിനെ അനുകൂലമാക്കാൻ കോൺഗ്രസിന് കഴിഞ്ഞു. രാജ്യത്തിനു വേണ്ടി ജീവൻ പോലുമർപ്പിക്കാൻ മടിയില്ലാത്ത പഞ്ചാബികളെയും അവരുടെ നാടിനെയും പ്രധാനമന്ത്രി അപമാനിച്ചുവെന്ന് പി.സി.സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു കുറ്റപ്പെടുത്തി. അതേസമയം, മോദിയുടെ വാഹനവ്യൂഹം പഞ്ചാബിൽ കർഷകർ തടഞ്ഞ സംഭവത്തിൽ സുപ്രീം കോടതി പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button