ആലപ്പുഴ: ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇടതുപക്ഷത്തിന് ദുഃഖമല്ല ആഹ്ലാദമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. തിരുവാതിര കളിച്ച് അവര്‍ ആഹ്ലാദിക്കുന്നുവെന്ന് അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
Read Also : 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു, ആകെ രോഗബാധിതരുടെ എണ്ണം 421: ആരോഗ്യമന്ത്രി
സ്മാരകം പണിയാന്‍ സ്ഥലം വാങ്ങാനായിരുന്നു പാര്‍ട്ടിക്ക് തിടുക്കമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധീരജിന്റെ മരണം സിപിഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദിവസങ്ങളായി അക്രമം അരങ്ങേറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെ എസ് യുവിന്റെ വിജയം തടയാന്‍ ഡി വൈ എഫ് ഐ ഗുണ്ടകള്‍ കോളേജില്‍ ക്യാമ്പ് ചെയ്തിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.
നിരവധി കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധത്തിന്റെ മറവില്‍ വ്യാപക അക്രമങ്ങളാണുണ്ടാകുന്നതെന്നും കോണ്‍ഗ്രസ് ഓഫിസുകളും കെട്ടിടങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് എല്ലാം കണ്ടുനില്‍ക്കുകയണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments