തൃശൂര്‍: സ്വകാര്യ ട്യൂഷന്റെ മറവിൽ 8 വയസുകാരിക്ക് നേരെ ലൈംഗിക പീഡനം നടത്തിയ സംഭവത്തിൽ 48 കാരിയ്ക്ക് 20 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി.തിരുവില്വാമല സ്വദേശിനി ഷീലയാണ് കേസിൽ പ്രതി.
read also: ലുലു ഗ്രൂപ്പിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്ത് മലയാളി ജീവനക്കാരൻ മുങ്ങിയതായി പരാതി
ഷീല പിഴയടക്കാത്ത പക്ഷം പത്ത് മാസം കൂടി കഠിന തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. 2017 ലാണ് കേസിനു ആസ്പദമായ സംഭവം. ഹിന്ദി ട്യൂഷനു വേണ്ടി വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.
പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 14 സാക്ഷികളും 15 രേഖകളും 5 തൊണ്ടിമുതലുകളും തെളിവില്‍ ഹാജരാക്കി.
Post Your Comments