കൊച്ചി: സൈക്കിള്‍ പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റിൽ. നായത്തോട് പതിക്കക്കുടി രതീഷ് ചന്ദ്രന്‍(40) ആണ് അറസ്റ്റിലായത് നാടന്‍ കലാകാരന്‍ കൂടിയാണ് രതീഷ്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ഇരുചക്രവാഹനങ്ങളുടെ പഞ്ചര്‍ ഒട്ടിക്കുന്ന ജോലിക്കാരനാണ് രതീഷ് ചന്ദ്രന്‍. സൈക്കിളിന്റെ പഞ്ചര്‍ ഒട്ടിക്കുമ്ബോള്‍ പെണ്‍കുട്ടികളെ കൊണ്ടു കാറ്റടിപ്പിക്കുകയും മൊബൈല്‍ ഫോണ്‍ ക്യാമറ ഓണാക്കി വച്ച് ദൃശ്യം പകര്‍ത്തുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി മൊബൈല്‍ പരിശോധിച്ചപ്പോൾ ദൃശ്യങ്ങൾ കാണുകയും ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. ഈ സമയം രതീഷ് പെണ്‍കുട്ടിയെ കാലില്‍ പിടിച്ചുവീഴ്ത്തി, ഫോൺ പിടിച്ചുവാങ്ങാന്‍ രതീഷ് ചന്ദ്രന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഇയാളെ ചവിട്ടിവീഴ്ത്തി മതില്‍ ചാടിക്കടന്ന് ഫോണ്‍ പിതാവിനെ ഏല്‍പ്പിക്കുകയായിരുന്നു. ഫോണ്‍ പരിശോധിച്ചതോടെ നിരവധി പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായി കണ്ടെത്തി. തുടര്‍ന്ന് ഫോണ്‍ പൊലീസില്‍ ഏല്‍പ്പിക്കുകയും പരാതി നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് കേസെടുത്ത പൊലീസ് രതീഷ് ചന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കഴിഞ്ഞ കുറേ കാലങ്ങളായി ഇത് ചെയ്തുവന്നതായി ഇയാള്‍ സമ്മതിച്ചു.
Post Your Comments