Latest NewsNewsInternational

ലുലു ഗ്രൂപ്പിൽ നിന്ന് രണ്ട്​ കോടി രൂപ തട്ടിയെടുത്ത് മലയാളി ജീവനക്കാരൻ മുങ്ങിയതായി പരാതി

അബൂദബി: ലുലു ഗ്രൂപ്പ്​ ഓഫിസിൽ രണ്ട്​ കോടി രൂപയുടെ ക്രമക്കേട്​ നടത്തി മലയാളി ജീവനക്കാരൻ നാട്ടിലേക്ക് മുങ്ങിയതായി പരാതി. തുർക്കി ഇസ്താംബൂളിലെ ലുലു ഗ്രൂപ്പ്​ ഓഫിസിൽനിന്ന് ക്രമക്കേട് നടത്തിയ തൃശ്ശൂർ ചെറുത്തുരുത്തി സ്വദേശി അനീഷിനെതിരെയാണ്​ ലുലു ഗ്രൂപ്പ്​ അധികൃതർ പരാതി നൽകിയത്​. പത്ത് വർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ലുലു ഇസ്താംബുൾ ഓഫിസിലെ മാർക്കറ്റിങ്​ വിഭാഗത്തിൽ ജോലിക്കെത്തിയത്.

അനീഷ് സ്വന്തം നിലക്ക് സപ്ലയർമാരുമായി ഇടപാടുകൾ ആരംഭിച്ച് വൻ അഴിമതി നടത്തിയെന്നാണ് പരാതി. ഇക്കാലയളവിൽ കമ്പനിയറിയാതെ രണ്ട് കോടി രൂപ ഇടപാടുകളാണ് ഇയാൾ നടത്തിയത്​. അവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് അനീഷിന്റെ ഇടപാടുകളെപ്പറ്റി ലുലു അധികൃതർക്ക് വ്യക്തമായ വിവരം ലഭിച്ചത്.

മതവിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വമെടുക്കാമെന്ന കോടിയേരിയുടെ പ്രസ്താവന അടവുനയം മാത്രം: ബഹാഉദ്ദീൻ നദ്‍വി

തുടർന്ന് അവധി കഴിഞ്ഞ്​ തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബൂദബിയിലെ ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിന് വിധേയനാകാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അബൂദബിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇയാൾ നാട്ടിലേക്ക്​ മടങ്ങുകയായിരുന്നു. അനീഷിനെതിരെ ഇസ്താംബുൾ പോലീസ്, ഇന്ത്യൻ എംബസി എന്നിവർക്കാണ് ലുലു ഗ്രൂപ്പ്​ അധികൃതർ പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button