Latest NewsTechnology

ലൈഗിംക പീഡനങ്ങളില്‍ നിന്ന് രക്ഷിക്കും ഈ റിസ്റ്റ്ബാന്‍ഡ്

ഗ്ലാസ്റ്റോസ്: പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയാന്‍ പുതിയ ടെക്‌നോളജി വികസിപ്പിച്ച് ഗവേഷകര്‍. സ്‌കോട്ലന്‍ഡില്‍ നിന്നുള്ള ടെക്‌നോളജി വിദ്യാര്‍ഥിനിയായ ബീട്രീസ് കര്‍വാലോയാണ് ലൈംഗിക പീഡനം ചെറുക്കുവാനുള്ള പുതിയ ടെക്‌നോളജി വികസിപ്പിച്ചക്. കയ്യില്‍ ധരിക്കുന്ന റിസ്റ്റ്ബാന്‍ഡിന്റെയും സ്മാര്‍ട് ആപ്ലിക്കേഷന്റെയും സഹായത്തോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ബിയാട്രിസ് കാര്‍വാല്‍ഹോ ഒരിക്കല്‍ മാനഭംഗത്തിനിരയായതോടെയാണ് പുതിയ സംവിധാനത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതും റിസ്റ്റ്ബാന്‍ഡ് വികസിപ്പിച്ചെടുത്തതും.

ഈ റിസ്റ്റ്ബാന്‍ഡ് ധരിച്ചാല്‍ പെണ്‍കുട്ടികളെ പെട്ടെന്നുള്ള പീഡനത്തില്‍ നിന്ന് രക്ഷിക്കുമെന്നാണ് ഇതിന്റെ നിര്‍മ്മാതാവ് അവകാശപ്പെടുന്നത്. ഒരു പെണ്‍കുട്ടി അപകടത്തിലായ നിമിഷം തന്നെ മുന്നറിയിപ്പ് സന്ദേശം സുഹൃത്തുക്കള്‍ക്കും പ്രദേശത്തെ സ്ഥാപനങ്ങളിലുള്ള ജീവനക്കാര്‍ക്കും വരെ കൈമാറാന്‍ ഈ സംവിധാനത്തിന് സാധിക്കും. റിസ്റ്റ്ബാന്‍ഡ് ധരിച്ചിരിക്കുന്ന പെണ്‍കുട്ടിക്ക് താന്‍ അപകടത്തിലാണെന്ന് തോന്നിയാല്‍ കയ്യിലെ ഡിവൈസില്‍ രണ്ടു തവണ ടാപ് ചെയ്താല്‍ ആപ്പ് വഴി മുന്നറിയിപ്പ് സന്ദേശം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൈമാറും. ബിയാട്രിസ് കാര്‍വാല്‍ഹോ ഒരിക്കല്‍ മാനഭംഗത്തിനിരയായതോടെയാണ് പുതിയ സംവിധാനത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതും റിസ്റ്റ്ബാന്‍ഡ് വികസിപ്പിച്ചെടുത്തതും.

ലക്‌സ് ആപ്പുമായാണ് റിസ്റ്റ്ബാന്‍ഡ് ബന്ധിപ്പിച്ചിരിക്കുന്നത്. പൊതുചടങ്ങുകള്‍ക്കിടെ മാനഭംഗത്തിനിരയാകുന്ന പെണ്‍കുട്ടികളെ സഹായിക്കാനും ഈ ടെക്‌നോളജി ഉപകാരപ്പെടുമെന്നാണ് ഇവരുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button