Latest NewsKeralaNattuvarthaNews

വിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ പീഡനത്തിന് ഇരയാക്കി, ദൃശ്യങ്ങൾ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി: പ്രതി പിടിയിൽ

പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പ്രതി പലപ്രാവശ്യം പീഡനത്തിന് ഇടയാക്കിയിരുന്നു

കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച്‌ വീഡിയോയില്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കും എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റില്‍. തൊടുപുഴ കാരിക്കോട് വില്ലേജ് മുതലകൂടം വിസ്മയ വീട്ടില്‍ സനീഷ് ആണ് അറസ്റ്റിലായത്. എറണാകുളം വൈറ്റിലയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെയാണ് സ്ഥാപന ഉടമയായ പ്രതി വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്‌ പീഡിപ്പിച്ചത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

വീട്ടമ്മയെ എറണാകുളം സൗത്തിലുള്ള ഹോട്ടലിലേക്ക് കൊണ്ടുപോയ പ്രതി ബലമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പ്രതി പലപ്രാവശ്യം പീഡനത്തിന് ഇടയാക്കിയിരുന്നു. ഇതോടൊപ്പം പരാതിക്കാരിയുടെ കൈയില്‍നിന്നും അന്‍പതിനായിരം രൂപയും സ്വർണ്ണമോതിരവും വാങ്ങിച്ചിട്ട് പ്രതി തിരിച്ചു നല്‍കിയില്ലെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു.

ചിന്ത ചേച്ചിയുമായി വർഷങ്ങളുടെ പരിചയമുണ്ട്, വിവാദങ്ങൾ കല്ലുവച്ച നുണകൾ, ബിരുദം കഷ്ടപ്പെട്ട് പഠിച്ചു നേടിയത്: നൗഫൽ എൻ

ഇത്തരത്തിൽ പ്രതിക്ക് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ വീട്ടമ്മ തന്റെ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേസമയം ഇയാൾ നേരത്തെ പകര്‍ത്തിയ പീഡനദൃശ്യങ്ങള്‍ വീട്ടമ്മയ്ക്ക് അയച്ചുകൊടുത്ത ശേഷം ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയാരുന്നു.പോലീസ് കേസെടുത്തു എന്നറിഞ്ഞതിനെ തുടർന്ന് പ്രതി ഒളിവില്‍ പോയി.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി തൊടുപുഴക്ക് അടുത്ത് ഉള്ളതായി വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം മരട് പോലീസ് സ്റ്റേഷനില്‍ പ്രതിക്ക് എതിരെ പീഡനശ്രമത്തിന് നിലവില്‍ കേസ് ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. തൊടുപുഴ പോലീസ് സ്റ്റേഷനില്‍ പ്രതിക്കെതിരെ കവര്‍ച്ച കേസും തിരുവനന്തപുരം നെയ്യാറ്റിന്‍കര, വഞ്ചിയൂര്‍ സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ മറ്റ് കേസുകളും ഉള്ളതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button