KozhikodeKeralaNattuvarthaLatest NewsNews

മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയി, ഇനിയുണ്ടാവാതെ നോക്കാം: പിസി ജോർജ്

കോഴിക്കോട്: മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയെന്നും അത്തരം സംഭവങ്ങൾ ഇനിയുണ്ടാവാതെ നോക്കാമെന്നും മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ്. ചിലർ നിരന്തരം ആക്ഷേപിച്ചപ്പോൾ തിരികെ പറഞ്ഞു പോയതാണെന്നും തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ എസ്‌ഡിപിഐ ആയിരുന്നുവെന്നും പിസി ജോർജ് പറഞ്ഞു. തന്റെ തെരത്തെടുപ്പ് തോൽവിക്ക് കാരണം ഈരാറ്റുപേട്ടയിലെ മുസ്ലിം വോട്ട് നഷ്ടപ്പെട്ടതാണെന്നും പിസി ജോർജ് പറഞ്ഞു.

കെ റെയിൽ കേരളത്തിനാവാശ്യമില്ലാത്ത പദ്ധതിയാണെന്നും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി മാന്യൻമാരെ വിളിച്ചു ചർച്ച നടത്തുകയാണെന്നും പിസി ജോർജ് പറഞ്ഞു. സമ്പന്നൻമാർ മാത്രമാണ് പിണറായിക്ക് മാന്യൻമാരെന്നും ഇരകളോട് സംസാരിക്കാൻ പിണറായി തയാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 15000 കോടിയുടെ അഴിമതിയാണ് സിൽവർ ലൈൻ പദ്ധതിയെന്നും ആക്രി കച്ചവടത്തിനാണ് കെ റെയിൽ നടത്തുന്നതെന്നും പിസി ജോർജ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button