കൊച്ചി: എറണാകുളം മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിട്ടും. വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് ചേര്‍ന്ന കോളേജ് കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
Also Read : ജനുവരി 13 ന് ഒമാൻ പോലീസിന് വാർഷിക അവധി
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളേജിലും ലോ കോളേജിലും സെന്റ് തെരേസാസ് കോളേജിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേ സമയം, വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികളില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയേയും കോളേജ് കൗണ്‍സില്‍ നിയോഗിച്ചു. ഡോ. എ.പി. രമ കണ്‍വീനറും ഡോ. അബ്ദുള്‍ ലത്തീഫ്, വിശ്വമ്മ പി.എസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാവും പരാതികള്‍ അന്വേഷിക്കുന്നത്.
കോളേജില്‍ കഴിഞ്ഞ ദിവസം ഉണ്ടായ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘര്‍ഷത്തില്‍ 11 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. 10 കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കും ഒരു എസ്.എഫ്.ഐ. പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്.
Post Your Comments