ThiruvananthapuramLatest NewsKeralaNattuvarthaNews

ക​ട​യി​ല്‍ ക​യ​റി ക​ത്തി കാ​ണി​ച്ച് ഭീഷണിപ്പെടുത്തി പ​ണം തട്ടിയെടുത്തു : രണ്ടുപേർ പിടിയിൽ

വ​ലി​യ​തു​റ ബാ​ല​ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളും നി​ര​വ​ധി കേ​സി​ല്‍ പ്ര​തി​ക​ളു​മാ​യ അ​നൂ​പ് ആ​ന്‍റ​ണി (28), ബാ​ലു (30) എ​ന്നി​വ​രാണ് അറസ്റ്റിലായത്

അ​മ്പ​ല​ത്ത​റ: ഉ​റൂ​സ്​ സ​മ​യ​ത്ത്​ ബീ​മാ​പ​ള്ളി കോ​മ്പൗ​ണ്ടി​നു​ള്ളി​ൽ പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​ട​യി​ല്‍ ക​യ​റി ക​ത്തി കാ​ണി​ച്ച് പ​ണം ക​വ​ര്‍ന്ന കേ​സി​ല്‍ ര​ണ്ടു​പേ​ർ അ​റ​സ്റ്റിൽ. വ​ലി​യ​തു​റ ബാ​ല​ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളും നി​ര​വ​ധി കേ​സി​ല്‍ പ്ര​തി​ക​ളു​മാ​യ അ​നൂ​പ് ആ​ന്‍റ​ണി (28), ബാ​ലു (30) എ​ന്നി​വ​രാണ് അറസ്റ്റിലായത്. പൂ​ന്തു​റ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ക​ട അ​ട​യ്ക്കു​ന്ന സ​മ​യ​ത്ത് പ്ര​തി​ക​ള്‍ ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം തട്ടിയെടുക്കുകയാ​യി​രു​ന്നു. അ​നൂ​പ് ആ​ന്‍റ​ണി​യു​ടെ പേ​രി​ല്‍ മോ​ഷ​ണ​ത്തി​നും അ​ടി​പി​ടി​ക്കു​മാ​യി വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ 20 ഓ​ളം കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞു. വ​ലി​യ​തു​റ, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി ബാ​ലു​വി​നെ​തി​രെ​യും കേ​സ് നി​ല​വി​ലു​ണ്ട്.

Read Also : വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കാനെത്തിയ എസ് എഫ് ഐ പ്രവർത്തകരെ പോലീസ് അടിച്ചോടിച്ചു

ശം​ഖും​മു​ഖം എ.​സി.​പി ഡി.​കെ. പൃ​ഥ്വി​രാ​ജി​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​രം പൂ​ന്തു​റ എ​സ്.​എ​ച്ച്.​ഒ ബി.​എ​സ്. സ​ജി​കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ എ​സ്. വി​മ​ല്‍, രാ​ഹു​ല്‍, നോ​ബ​ര്‍ട്ട്, സി.​പി.​ഒ. ശ്യാം​ഭാ​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button