പൊള്ളാച്ചി: രാത്രിയിൽ മതിൽ ചാടി പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് വീട്ടിലുള്ളവർ. ആനമലയില്‍ പെണ്‍സുഹൃത്തിനെ കാണാന്‍ പാതിരാത്രിയില്‍ ചുറ്റുമതില്‍ ചാടിക്കടന്ന് വീട്ടിലെത്തിയ യുവാവിനെ വീട്ടുജോലിക്കാർ ആണ് മർദ്ദിച്ചത്. ആനമല ശക്തിനഗറില്‍ താമസിക്കുന്ന ഹരിഹരസുധാകരനാണ് (18) മര്‍ദനമേറ്റത്. മേജറുടെ വീട്ടിലെ ജോലിക്കാരാണ് മർദ്ദനത്തിന് പിന്നിൽ. മർദ്ദിച്ചവർക്കെതിരെയും പാതിരാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയതിന് യുവാവിനെതിരെയും പോലീസ് കേസെടുത്തു.
Also read:പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ : ഗുണങ്ങൾ ഏറെ
ഹരിഹരസുധാകരന്‍ ഒരു മേജറുടെ തെങ്ങിന്‍തോട്ടത്തിലെ ജോലിക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടില്‍ ജോലിക്ക് വന്ന യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി. ഇതറിഞ്ഞ മേജർ യുവാവിനെ ശാസിച്ചു. ശേഷം യുവാവ് ഇവിടുത്തെ ജോലി ഉപേക്ഷിച്ച് മറ്റൊരു തോട്ടത്തിൽ ജോലിക്ക് ചേർന്നു. ശേഷവും ബന്ധം തുടര്‍ന്നതായി പറയുന്നു.
സംഭവദിവസം ഹരിഹരസുധാകരന്‍ പാതിരാത്രിക്ക് യുവതി താമസിക്കുന്ന വീടിന്റെ മുമ്പില്‍ വന്ന് യുവതിയെ പുറത്തേക്കയക്കാന്‍ പറഞ്ഞ് ലഹള കൂടിയതായി പറയുന്നു. വരാത്തതു കാരണം വീടിന്റെ മതില്‍ കടന്ന് ഉള്ളില്‍ ചെന്നപ്പോള്‍ വീട്ടുജോലിക്കാര്‍ തടഞ്ഞുവെച്ചു. വീട്ടുജോലിക്കാർ യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. യുവാവ് ആരോടും ഒന്നും പറയാതെ വീട്ടിലെത്തി കിടന്നുറങ്ങി. ലത്ത് അമ്മ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ പറഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ശേഷം പരാതിയും നൽകി.
Post Your Comments