ഇടുക്കി: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കെ സുധാകരന്റെ മേല്‍ കെട്ടിവെക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ധീരജിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണെന്നും കൊലക്കത്തി താഴെ വെക്കാനാണ് സിപിഎം നേതൃത്വം അണികളോട് ആവശ്യപ്പെടേണ്ടതെന്നും സതീശന്‍ പറഞ്ഞു.
ധീരജിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് ആരോപിച്ച് ക്യാംപസുകളില്‍ അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നില്ലെന്നും സതീശന്‍ വ്യക്തമാക്കി. കൊലപാതകത്തില്‍ കോണ്‍ഗ്രസിന് ഗൂഢാലോചനയില്ലെന്നും പാര്‍ട്ടി ഒരിക്കലും കൊലപാതകങ്ങളെ പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിസിസിയുടെ അമരത്ത് സുധാകരന്റെ സാന്നിധ്യം വല്ലാതെ ഭയപ്പെടുത്തുന്നു: കൊടിക്കുന്നിൽ സുരേഷ്
‘സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറ്റവുമധികം പ്രതികളാവുന്നത് സിപിഎം പ്രവര്‍ത്തകരാണ്. കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളെ കാണാന്‍ പോകുന്നയാളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്യാംപസുകളില്‍ നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ സിപിഎം തന്നെ മുന്നിട്ടിറങ്ങണം. തീവ്രവാദ സംഘങ്ങള്‍ നടത്തുന്നതിലും ക്രൂരമായാണ് സിപിഎം അണികള്‍ ആക്രമണം നടത്തുന്നത്’. സതീശൻ പറഞ്ഞു.
Post Your Comments